"ആദ്യം തന്നിൽ തന്നെ വിശ്വാസമുള്ളവരാകുക, പിന്നെ ഈശ്വരനിലും" - സ്വാമി വിവേകാനന്ദൻ;"വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും" - കുഞ്ഞുണ്ണിമാഷ്;"മനുഷ്യനെ കൊല്ലാനുള്ള ഒരു ആയുധവും കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്" - എഡിസൺ;"നിങ്ങള്‍ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ, അങ്ങനെ പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരിക്കാനും ഞാന്‍ തയ്യാറാണ്"- വോള്‍ട്ടയര്‍ ; "വിജ്ഞാനത്തിന്റെ ആദ്യ അടയാളം ശാന്ത സ്വഭാവം, രണ്ടാമത് വിനയം" - ശ്രീരാമകൃഷ്ണ പരമഹംസൻ

ലോകത്തിനു മുന്‍പില്‍ ഇന്ത്യ തോറ്റു, കേരളം ജയിച്ചു .


       അങ്ങനെ നിര്‍ണായകമായ ഒരു ദിവസം ലോകത്തിനു മുന്‍പില്‍ ഇന്ത്യ തോറ്റു, കേരളം ജയിച്ചു. ഇനി നാംസുക്ഷികേണ്ടത് ഇതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിചെക്കാവുന്ന കേന്ദ്ര മന്ത്രിമരെയാണ് , ഈ മാരക വിപത്തിനെതിരെ പ്രതികരിച്ച എല്ലാ സുമനസുകള്‍ക്കും അഭിവാദ്യങ്ങള്‍...........! ഇതുകൊണ്ടാവസനിക്കുന്നില്ല നമ്മുടെ സമരങ്ങള്‍........ ഈ മാരക വിഷത്തിന്റെ ഉത്പാധകരെയും, പിനിയാലന്മാരെയും ഇവിടെ നിന്നും തുരത്തുന്നതുവരെ നമ്മുക്ക് വിശ്രമമില്ല...........!
         എന്ടോസല്ഫന്‍ നിരോധിച്ച്ചതുകൊണ്ട് മാത്രം നമ്മുടെ പ്രവര്‍ത്തനം തീരുന്നില്ല, ഇനി ആവശ്യം എന്ടോസല്ഫന്‍ ഇരകളുടെ പുനരധിവാസമാണ് , അത് കൃത്യമായി, നീതിയുക്തമായി പ്രവര്തികമാക്കുന്നതുവരെ ജനകീയ സമരങ്ങള്‍ തുടരുകതന്നെ വേണം. കാരണം നാം നടത്തിയ ജനകീയ സമരം കണ്ടിട്ടും കണ്ണ് തുറക്കാത്ത ഒരു പറ്റം രാഷ്ട്രിയക്കാരാല്‍(ജനത്തെയും, ജനാതിപത്യത്തെ വ്യഭിച്ചരിക്കുന്നവരയതിനാല്‍ അവരെ നേതാവ് എന്ന് വിളിക്കരുത് ) ഭരിക്കുന്ന നാട്ടിലാണ് നാം ജീവിക്കുന്നതു.
          കേരള രാഷ്ട്രിയത്തില്‍ ഒരേഒരു വിശുദ്ധനെയുള്ളൂ സാക്ഷാല്‍ ആന്റണി. എന്നാല്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ വളരെ ലജ്ജകരമയിരിക്കുന്നു, കേരളത്തില്‍ നടന്ന ജനകീയ സമരങ്ങളില്‍ മറ്റെല്ലാവരും മുഖം തിരിച്ച്ചപ്പോഴും പ്രതിക്ഷയുണ്ടായിരുന്ന ഒരാള്‍ ..........! എന്നാല്‍ പ്രതിക്ഷ നഷ്ടപ്പെട്ടവന്റെ സ്വരമായി നിരാഹാര പന്തലില്‍ മലയാളത്തിന്റെ പ്രിയ കവയിത്രി സുഗത കുമാരി വിളിച്ചുപറഞ്ഞു    "ആന്റിനിയെ ഓര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു ......." ഈ കേട്ടത് ഒരു സ്വരമല്ല, ഒരായിരം സ്വരങ്ങളായിരുന്നു....! ഇനിയും അഞ്ചുവര്‍ഷം ഭരിച്ചുമുടിച്ചിട്ടു വോട്ടിനായി വരുന്നത് ഈ പാവം ജനങ്ങളുടെ പക്കലെക്കല്ലേ? അതോ കുത്തക മുതലാളിമാരുടെ വോട്ടുമാത്രം മതിയോ അങ്ങ് പാര്‍ലമന്റിലെത്താന്‍..........? 
         ഇടകൊച്ചിയില്‍ അന്താരാഷ്ട്ര ക്രികറ്റ് സ്റ്റെടിയം വരന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷിച്ച കുറെ മനുഷ്യരുണ്ടിവിടെ. അപ്പോഴേക്കും പ്രകൃതി സ്നേഹിയായ (എന്ന് നടിക്കുന്ന ) വകുപ്പ് മന്ത്രി ശ്രീ ജയറാം രമേശ്‌  കല്‍പ്പിച്ചു ഇവിടെ ഇതുപറ്റില്ല.കാരണം ജല ലഭ്യതക്കും ആവാസ വ്യവസ്ഥക്കും കണ്ടല്‍ ആവശ്യമാണ് . എങ്കില്‍ എന്തുകൊണ്ടാണ് എലൂരിലെ HIL പുറം തള്ളുന്ന മാലിന്യം പെരിയാറിനെ മലിനമാക്കാന്‍ അനുവദിക്കുന്നത് , പെരിയാര്‍ ആഴ്ചയില്‍ അഞ്ചു ദിവസവും ചുവന്ന്‍ ഒഴുകിയിട്ടും ഒന്നന്വേഷിക്കതത്, എന്ടോസള്‍ഫാന്‍ നിരോധികെണ്ടത് കൃഷി മന്ത്രലയമാനെന്നു പറയുമ്പോള്‍ കൃഷിയും പ്രകൃതിയുമായി യാതൊരു ബന്ധവുമില്ലേ? അതോ കണ്ടല്‍ മാത്രമാണോ  പ്രകൃതിയുടെ പരിധിയില്‍ വരുന്നത്? നാം ഇവിടെ മനസിലാക്കേണ്ടത്  ഇപ്പോള്‍ നിലവിലുള്ള വ്യവസായ ഭീമന്മാരെ സംരക്ഷിച്ചാല്‍ വരനുള്ളതെല്ലാം സ്വദേശതോ വിദേശത്തോ ഉള്ള ബാങ്കില്‍ എത്തിക്കൊള്ളും , കാരണം ഈ മുതലാളിമാരെല്ലാം അന്യ സംസ്ഥാനക്കാരാണ്, ക്രികറ്റ് സ്റ്റെടിയം പണിതാല്‍ അത് കേരളത്തിന്റെ മാത്രമാവുകയും അതില്‍ നിന്നും ഒന്നും കിട്ടുകയുമില്ല ഈ തിരിച്ചറിവല്ലേ ഇപ്പോഴുള്ള സംഭവ വികാസങ്ങള്‍ നമ്മുക്കുനല്കുന്നത്. 
        നമ്മുടെ ആയുധം വോട്ടാണ് , തിരഞ്ഞെടുപ്പുകള്‍ ഇനിയും വരും, നാം തിരഞ്ഞെടുക്കുന്നവര്‍ നമ്മുക്കായി പറയുന്നവരാകണം, അല്ലാതെ കേട്ടുപടുകളുടെ പേരില്‍ വോട്ടു ചെയ്തു ജയിപ്പിച്ച  നമ്മുടെ ഒറ്റുകാരവരുത് .........! 
 ഓര്‍ക്കുക.......
 നമുക്കുവേണ്ടി ശബ്ധിച്ചവരെയും..........
ശബ്ധിക്കതിരുന്നവരെയും..........
പൊരുതുക ........... അഭിവാദ്യങ്ങള്‍ ...........

0 comments:

Post a Comment