"ആദ്യം തന്നിൽ തന്നെ വിശ്വാസമുള്ളവരാകുക, പിന്നെ ഈശ്വരനിലും" - സ്വാമി വിവേകാനന്ദൻ;"വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും" - കുഞ്ഞുണ്ണിമാഷ്;"മനുഷ്യനെ കൊല്ലാനുള്ള ഒരു ആയുധവും കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്" - എഡിസൺ;"നിങ്ങള്‍ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ, അങ്ങനെ പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരിക്കാനും ഞാന്‍ തയ്യാറാണ്"- വോള്‍ട്ടയര്‍ ; "വിജ്ഞാനത്തിന്റെ ആദ്യ അടയാളം ശാന്ത സ്വഭാവം, രണ്ടാമത് വിനയം" - ശ്രീരാമകൃഷ്ണ പരമഹംസൻ

നേര്‍കാഴ്ച

       കാഴ്ചയുടെ വര്‍ണപ്രപഞ്ചത്തില്‍ കാഴ്ച നഷ്ടപ്പെട്ടവരുടെ പ്രവര്‍ത്തികള്‍ നിസംഗതയോടെ നോക്കി കാണുന്നവരൊട്‌ ഒരു ചോദ്യം.... ഇത്‌ നിനക്കയിരുന്നു എങ്കില്‍.....? അതിവേഗം മുന്നേരുകയാണു യാന്ത്രികതയുടെ ഈ ലോകം. സമര കാഹളത്തിനായി ചെവിയോര്‍ത്തിരുന്ന ഗ്രാമ വീഥികളീല്‍ ഇന്ന്‌ യന്തത്തുടിപ്പുകള്‍..... കറ്റചുമന്ന്‌ വയല്‍വരമ്പിലൂടെ  നീങ്ങുന്ന സ്ത്രീയെ നാം  രാഷ്ട്രീയക്കാരന്റെ ചിഹ്നമാക്കിയും വൈദേശികന്റെ കാഴ്ച വസ്തു ആക്കിയും മാറ്റി സൗകര്യ പൂര്‍വ്വം നോക്കി നിന്നു കണ്ടു രസിച്ചു. എന്നിട്ട്‌ അതിനു നീ ഒരു പേരും കൊടുത്തു. കേരള തനിമ.....? 
        തനിമകളുടെ ആലസ്യത്തില്‍ തിമിര്‍ക്കുംപോഴും നീ ഒര്‍ക്കണം, അയല്‍ക്കാരന്റെ  യന്ത്രത്തിനായി സമയം കാത്തുനില്‍ക്കുന്ന വിളനിലങ്ങളെ. ഒരിക്കല്‍ അവയെല്ലാം കൊയ്തുകൂട്ടി മെതിച്ചെടുത്തിരുന്നതു നിന്റെ ഈ കൈകളായിയിരുനു. ഇന്ന്‌ കൊയ്ത്തുത്സവങ്ങളില്ല...... കൊയ്ത്തുപാട്ടുമില്ല........ ആകെ ഉള്ളതു എല്ലാം ചെയ്തു തീര്‍ക്കുന്ന യന്ത്രത്തിന്റെ  ഗതിവേഗത്തിന്റെ താളം മാത്രം. ഭരണസിരാ കേന്ദ്രങ്ങളില്‍ നിന്നും ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക്‌ നടന്നെത്തിയ ആഗോളവത്കരണവും ഉദാരവത്കരണവും അവന്റെ ഭാഷ മാറ്റി, സംസ്കാരത്തെ തലകീഴയ്‌ മറിച്ചു. ഇന്നു അവന്‍ All in One യുഗത്തിലാണു, ലോകം അവന്റെ  കൈ കുംബിളില്‍ ....., എന്തിനും എതിനും e വിദ്യ മാത്രം. എല്ലാം ഒന്നിലൂടെ .....! കൊയ്ത്തും, മെതിയും.....എല്ലാം..... !
         സൂര്യനെ നോക്കി സമയം പരഞ്ഞിരുന്നവനു   ഇന്നു സൂര്യനെ കാണാനാവുന്നില്ല. മാനത്തുനോക്കി കൊളുപറയാനും ഇന്നു നിനക്കാവില്ല, കാരണം അംബര ചുംബിയായി പുതുസംസ്കാരത്തിന്റെ വാസസ്ഥലങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുപോള്‍  കേവലം ആറടി മാത്രമുള്ള നീ എന്തു കാണാന്‍? എങ്കിലും നിന്റെ എന്താവശ്യവും ഒരു മിസ്ഡ്‌ കോള്‍ ദൂരം മാത്രമാക്കി ഈ യാന്ത്രികതയുടെ കടന്നു കയറ്റം. എന്നിട്ടുമെന്തെ നിനക്കായില്ല രാക്ഷസ തിരമാലയെ തടയാന്‍........! ഒരുവാക്കെങ്കിലും ഈലോകത്തോട്‌ പറയാന്‍.....! പരഞ്ഞിരുന്നെങ്കില്‍............ 
          കാലത്തിന്റെ കണക്കുപുസ്തകത്തിലെ ഒരെടിനുവെണ്ടി മാറ്റി വച്ചതാണോ നീ അത്‌........! എങ്കിലും എനിക്കു പരാതിയില്ല. നീ ഒന്നൊര്‍ത്തല്‍ നന്ന് നിനക്കപ്രാപ്യാമയതിനപ്പുറം ഇനിയുമുണ്ട്‌ ഏറെ...........!

സമര്‍പ്പണം

സമൃദ്ധിയുടെ ഇലോകം എനിക്കായി തുറന്നുവച്ച..............,
എന്റെ മാതാപിതാക്കള്‍ക്ക് ............ ,  
ബൂട്ടിട്ട സയിപ്പിനെ വാരിക്കുന്തത്തിന്റെ 
മുനയില്‍നിര്‍ത്തിയ എന്റെ പൂര്‍വ്വികര്‍ക്ക് ............,
എന്റെ പാതയില്‍ പ്രകശവും പാഥേയവുമയ............ ,
എന്റെ ഏറ്റവും പ്രിയപ്പെട്ട നിനക്കും.........!